ക്രയിന്‍ ഇടിച്ച് വഴിയാത്രക്കാരിക്ക് ദാരുണാന്ത്യം . പാലാ തൊടുപുഴ റോഡില്‍ കൊല്ലപ്പള്ളിയിലാണ് അപകടമുണ്ടായത്. അന്തീനാട് കുറുമാന്തോട്ടത്തില്‍ ആലീസ് ജോസഫ് എന്ന 65 കാരിയാണ് മരണമടഞ്ഞത്. കടയില്‍ പോയി മടങ്ങുകയായിരുന്ന ആലീസ് ജോസഫ് ക്രെയിന്‍ തട്ടിവീഴുകയും ക്രയിന്‍ വയോധികയുടെ ശരീരത്തിലൂടെ കയറിയിങ്ങുകയും ചെയ്തു. സംഭവസ്ഥലത്തു വച്ചു തന്നെ ആലീസ് മരണമടഞ്ഞു പാലായില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘമെത്തിയാണ് റോഡ് ശുചീകരിച്ച് ഗതാഗത തടസ്സം നീക്കിയത് പാലാ പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു





0 അഭിപ്രായങ്ങള്‍