Breaking...

9/recent/ticker-posts

Header Ads Widget

വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ചീഫ് വിപ്പ് ഡോ എന്‍ ജയരാജ്.



കേരള കോണ്‍ഗ്രസ് എം ജോസഫ് വിഭാഗവുമായി അടുക്കുന്നുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ചീഫ് വിപ്പ് ഡോ എന്‍ ജയരാജ്. ജോസഫിനെയും കൂട്ടരെയും കൂടെ കൂട്ടാന്‍ ശ്രമിച്ചപ്പോഴെല്ലാം അവര്‍ പിന്നില്‍ നിന്ന് കുത്തുകയായിരുന്നുവെന്നും ജയരാജ് പറഞ്ഞു. ഭസ്മാസുരന് വരം നല്കിയതുപോലെയാണ് പിജെ ജോസഫിനെയും കൂടെ കൂട്ടിയതില്‍ ഉണ്ടായ അനുഭവമെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധി ഘട്ടത്തില്‍ മാണിസാറിനെയും കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും ഇല്ലാതാക്കി പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കാനാണ് പിജെ ജോസഫ് ശ്രമിച്ചത്. ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്ന ഇടതുമുന്നണിയില്‍, പിന്‍വാതിലിലൂടെ കയറി പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള വ്യാമോഹം നടപ്പാവില്ലെന്നും ജയരാജ് വ്യക്തമാക്കി.




Post a Comment

0 Comments