Breaking...

9/recent/ticker-posts

Header Ads Widget

കെ റെയില്‍ പദ്ധതി ഉപേക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാവണമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ



ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന കെ റെയില്‍ പദ്ധതി ഉപേക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാവണമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടു. പദ്ധതിയെ കുറിച്ച് യുഡിഎഫ് ഉയര്‍ത്തിയ ആശങ്കകള്‍ ശരിയാണെന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാടുകള്‍ വ്യക്തമാക്കുകയാണ്. പദ്ധതി രേഖയില്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാനത്തെ കടക്കെണിയിലേയ്ക്ക് നയിക്കുകയാണ് പദ്ധതിയെന്നും മോന്‍സ് ജോസഫ് പറഞ്ഞു. പ്രതിഷേധങ്ങള്‍ ഉയരുമ്പോഴും പദ്ധതി നടപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.




Post a Comment

0 Comments