Breaking...

9/recent/ticker-posts

Header Ads Widget

മരിയ ഹൗസ് ഓഫ് പെയിന്റ് ആന്‍ഡ് ഹാര്‍ഡ് വെയേഴ്‌സ് പ്രവര്‍ത്തനം ആരംഭിച്ചു



മരിയ ഹൗസ് ഓഫ് പെയിന്റ് ആന്‍ഡ് ഹാര്‍ഡ് വെയേഴ്‌സ് ചേര്‍പ്പുങ്കല്‍ മരിയ ആര്‍ക്കേഡില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 27 വര്‍ഷമായി പെയിന്റ്‌സ്, ഹാര്‍ഡ് വെയര്‍ വിപണനരംഗത്ത് പ്രവര്‍ത്തിക്കുന്ന ഞാവള്ളിക്കുന്നേല്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിലാണ് പുതിയ സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചത്. ഫാ.ജോസഫ് പാനാമ്പുഴ വെഞ്ചരിപ്പ് കര്‍മം നിര്‍വഹിച്ചു. ഓഫീസിന്റെയും ഹാര്‍ഡുവെയര്‍ ഷോറൂമിന്റെയും ഉദ്ഘാടനം ഇന്‍ഡിഗോ പെയിന്റ്‌സ് ഡയറക്ടര്‍ നാരായണന്‍കുട്ടി നിര്‍വഹിച്ചു. പെയിന്റ് ഷോറൂം ഉദ്ഘാടനം ബര്‍ജര്‍ പെയിന്റ്‌സ് ഡിജിഎം സൈജു കെ ഈപ്പന്‍ നിര്‍വഹിച്ചു. ചാക്കോ ഞാവള്ളിക്കുന്നേല്‍, വി രാജേഷ് ചേന്ദ്രന്‍, ടിറ്റോ എ.സി എന്നിവര്‍ ഭദ്രദീപം തെളിയിച്ചു. മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് മാത്തച്ചന്‍ വെട്ടിക്കൊമ്പില്‍ ആദ്യവില്‍പന നിര്‍വഹിച്ചു. പെയിന്റ്, ഹാര്‍ഡുവെയര്‍ ഐറ്റംസ്, കിച്ചണ്‍ ആക്‌സസറീസ്, സ്റ്റീല്‍ ഡോര്‍, സ്റ്റീല്‍ വിന്‍ഡോസ് എന്നിവയുടെ വിപുലമായ ശേഖരവുമായാണ് മരിയ ഹാര്‍ഡുവെയേഴ്‌സ് ചേര്‍പ്പുങ്കലില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതെന്ന് മാനേജിംഗ് പാര്‍ട്ണര്‍ ജോസ് ഞാവള്ളിക്കുന്നേലും പാര്‍ട്ണര്‍മാരായ ഷാന്റി ജോസ്, ആല്‍ബിന്‍ ജോസ്, ആന്‍ മരിയ ജോസ് എന്നിവര്‍ പറഞ്ഞു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് 5000 രൂപയ്ക്ക് മുകളില്‍ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് കൂപ്പണ്‍ നറുക്കെടുപ്പിലൂടെ സമ്മാനങ്ങളും നല്കും.




Post a Comment

0 Comments