Breaking...

9/recent/ticker-posts

Header Ads Widget

മീന്‍കുളത്തില്‍ കുരുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി



പാലാ ബിഷപ്‌സ് ഹൗസിലെ മീന്‍കുളത്തില്‍ കുരുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി. വലയില്‍ കുടുങ്ങിയ പാമ്പ് രക്ഷപെടാനുള്ള ശ്രമത്തിനിടെ കൂടുതല്‍ കുടുങ്ങുകയായിരുന്നു. സ്‌നേക്ക് റെസ്‌ക്യൂവേഴ്‌സായ നിതിന്‍ വടക്കനും സിബി പ്ലാത്തോട്ടവും ചേര്‍ന്നാണ് പാമ്പിനെ പിടികൂടിയത്. പെരുംപാമ്പിനെ ചാക്കിലാക്കി ഫോറസ്റ്റ് അധികൃതര്‍ക്ക് കൈമാറി. ബിഷപ് മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പിലും മാര്‍ ജോസഫ് മുരിക്കനും അടക്കം വൈദികരും പാമ്പിനെ പിടികൂടുന്നത് കാണാനെത്തിയിരുന്നു.




Post a Comment

0 Comments