Breaking...

9/recent/ticker-posts

Header Ads Widget

പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും ഗുരുദേവ ക്ഷേത്രസമര്‍പ്പണവും ഞായറാഴ്ച



എസ്എന്‍ഡിപി ശാഖായോഗം വക മാഞ്ഞൂര്‍ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും ഗുരുദേവ ക്ഷേത്രസമര്‍പ്പണവും ഞായറാഴ്ച നടക്കും. രാവിലെ 9.30നും 10നു മദ്ധ്യേ ശ്രീനാരായണ പ്രസാദ് തന്ത്രികളുടെ മുഖ്യകാര്‍മിക്തവ്ത്തില്‍ ആലുവ അദ്വൈത ആശ്രമം സെക്രട്ടറി ധര്‍മ്മചൈതന്യ സ്വാമികള്‍ വിഗ്രഹപ്രതിഷ്ഠ നിര്‍വഹിക്കും. തിങ്കളാഴ്ച വൈകിട്ട് 5ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ക്ഷേത്രസമര്‍പ്പണം നിര്‍വഹിക്കും. കടുത്തുരുത്തി യൂണിയന്‍ പ്രസിഡന്റ് എ.ഡി പ്രസാദ് ആരിശേരി അധ്യക്ഷത വഹിക്കും. വിഗ്രഹപ്രതിഷ്ഠയ്ക്ക് മുന്നോടിയായി ശനിയാഴ്ച പീഠം പ്രതിഷ്ഠയും താഴികക്കുട പ്രതിഷ്ഠയും നടന്നു.




Post a Comment

0 Comments