പാലാ ജനറല്‍ ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിച്ച ആധുനിക ഉപകരണങ്ങള്‍ സംരക്ഷണമില്ലാതെ നശിക്കുന്നതായി പരാതി. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഫണ്ടുകള്‍ ഉപയോഗിച്ച് വാങ്ങിയ ഉപകരണങ്ങള്‍ സംരക്ഷിക്കണമെന്ന് ബി.ജെ.പി പാലാ മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. പൊളിച്ചു മാറ്റിക്കൊണ്ടിരിക്കുന്ന പഴയ കെട്ടിടത്തില്‍ സൂക്ഷിച്ചിരിക്കുന്ന ഉപകരണങ്ങള്‍ മാറ്റുവാന്‍ അധികൃതര്‍ തയ്യാറായില്ലെന്നും ബി.ജെ.പി നേതാക്കള്‍ ആരോപിച്ചു. ലക്ഷക്കണക്കിന് രൂപ വില വരുന്ന ഉപകരണങ്ങള്‍ സംരക്ഷിക്കാത്ത ആശുപത്രി അധികൃതരുടേയും, മുനിസിപ്പാലിറ്റിയുടേയും അനാസ്ഥക്കെതിരെ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് ബി.ജെ.പി മണ്ഡലം പ്രസിഡന്റ് സുധീഷ് നെല്ലിക്കന്‍ പറഞ്ഞു. ബി.ജെ.പി നേതാക്കള്‍ മെഡിക്കല്‍ സൂപ്രണ്ടിനെ നേരിട്ട കണ്ട് പ്രതിഷേധം അറിയിച്ചു.ബിനീഷ് ചൂണ്ടച്ചേരി, സുമിത് ജോര്‍ജ്ജ്, സതീഷ് ജോണ്‍, മൈക്കിള്‍ ഓടക്കല്‍, പ്രവീണ്‍ അന്തീനാട് എന്നിവര്‍ ചേര്‍ന്നാണ് ആശുപത്രി സൂപ്രണ്ടിനെ പ്രതിഷേധം അറിയിച്ചത്.





0 Comments