കേരള റേഷന്‍ എംപ്ലോയീസ് ഫെഡറേഷന്‍ എഐടിയുസിയുടെ ആഭിമുഖ്യത്തില്‍ തൊഴില്‍ സംരക്ഷണ സമരം നടത്തി. റേഷന്‍ വ്യാപാരികളും സെയില്‍സ്മാന്‍മാരും സര്‍ക്കാരിന് നല്കിയ അവകാശപത്രിക അംഗീകരിക്കുക, തുല്യജോലിയ്ക്ക് തുല്യവേതനം നല്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. കളക്ട്രേറ്റ് കവാടത്തില്‍ എഐടിയുസി ജില്ലാ സെക്രട്ടറി വികെ സന്തോഷ് കുമാര്‍ സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബാബു കെ ജോര്‍ജ്ജ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി സുധീര്‍, സന്തോഷ് കൊല്ലപ്പള്ളി തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments