അളനാട് ഗവ യുപി സ്‌കൂളിന്റെ പുതിയ സ്‌കൂള്‍ ബസിന്റെ ഉദ്ഘാടനം മാണി സി കാപ്പന്‍ എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച തുക ഉപയോഗിച്ചാണ് ബസ് വാങ്ങിയത്. സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഭരണങ്ങാനം പഞ്ചായത്ത് അംഗം വിനോദ് വേരനാനി അധ്യക്ഷനായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ലിസി സണ്ണി, വൈസ് പ്രസിഡന്റ് ജോസുകുട്ടി അമ്പലമറ്റം, സജി തെക്കേല്‍, എല്‍സമ്മ ജോര്‍ജ്ജുകുട്ടി, രാഹുല്‍ കൃഷ്ണന്‍, ഹെഡ്മാസ്റ്റര്‍ കെസി ജോണ്‍സണ്‍, നിതിന്‍ സി വടക്കന്‍ , കെജെ സെബാസ്റ്റിയന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.





0 Comments