Breaking...

9/recent/ticker-posts

Header Ads Widget

അതിരമ്പുഴ പഞ്ചായത്തിന്റെ 2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു.



അതിരമ്പുഴ പഞ്ചായത്തിന്റെ 2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ് അവതരിപ്പിച്ചു. ബജറ്റ് അവതരണ യോഗത്തില്‍ പ്രസിഡന്റ് ബിജു വലിയമല അദ്ധ്യക്ഷനായിരുന്നു. 46 കോടി 36 ലക്ഷത്തി 98548 രൂവ വരവും, 45 കോടി 33 ലക്ഷത്തി 25700 രൂപ ചെലവും, 1 കോടി 3 ലക്ഷത്തി 72848 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. കാര്‍ഷിക, ആരോഗ്യ മേഖലകള്‍ക്ക് പ്രാധാന്യം നല്‍കുന്ന പദ്ധതികളാണ് ബജറ്റില്‍ വിഭാവനം ചെയ്തിരിക്കുന്നത്. പോഷകാഹാര പദ്ധതികള്‍, വിവാഹ ധന സഹായം, പട്ടികജാതി-പട്ടിക വര്‍ഗ ക്ഷേമം തുടങ്ങിയവയ്ക്കും പ്രത്യേകം തുക വകയിരുത്തിയിട്ടുണ്ട്.




Post a Comment

0 Comments