ഗജരാജന്‍ അയര്‍ക്കുന്നം അയ്യപ്പന്‍കുട്ടി ചെരിഞ്ഞു. അയര്‍ക്കുന്നം ആനനിലയില്‍ റെജിയുടെ ഉടമസ്ഥതയിലുള്ള അയ്യപ്പന്‍കുട്ടി ഉല്‍സവ എഴുന്നള്ളിപ്പുകളിലൂടെ ആനപ്രേമികള്‍ക്ക് പ്രിയങ്കരനായിരുന്നു. 52 വയസുള്ള അയ്യപ്പന്‍കുട്ടി ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു. ഡോ സാബു ഐസക്കിന്റെ ചികിത്സ തുടരുന്നതിനിടെയാണ് ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം അന്ത്യം സംഭവിച്ചത്. ആനയുടെ വേര്‍പാട് കുടുംബാംഗങ്ങളെയും ആനയുടമയേയും ദുഃഖത്തിലാഴ്ത്തി. ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി പരിശോധനകള്‍ക്ക് ശേഷം പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം സംസ്കാരത്തനുള്ള നടപടികള്‍ സ്വീകരിക്കും.
0 Comments