ബി.ജെ.പി കരൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി. പഞ്ചായത്തിലെ പുറമ്പോക്ക് ഭൂമിയിലെ തടികള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടും, ലക്ഷക്കണക്കിന് രൂപ വില വരുന്ന തടികള്‍ അനധികൃതമായി വെട്ടിക്കൊണ്ടു പോകുന്നതില്‍ പ്രതിഷേധിച്ചുമായിരുന്നു ധര്‍ണ. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് സുധീഷ് നെല്ലിക്കല്‍ ഉദ്ഘാടനം ചെയ്തു. ബിനീഷ് ചൂണ്ടച്ചേരി, സുമിത് ജോര്‍ജ്ജ്, പഞ്ചായത്തംഗം ഗിരിജാ ജയന്‍, അജി മുട്ടനാല്‍, പ്രവീണ്‍ അന്തീനാട്, സനീഷ് ഗോപിനാഥ്, മിനി അനില്‍, മഹേഷ് ബി നായര്‍, ബിനു കെ.ആര്‍ തുടങ്ങിയര്‍ നേതൃത്വം നല്‍കി.





0 Comments