പാലായില്‍ വ്യാപാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. ജനറല്‍ ആശുപത്രിയ്ക്ക് സമീപം പഴം പച്ചക്കറി വില്‍ക്കുന്ന ചാംപ്യന്‍സ്റ്റോഴ്‌സ് ഉടമ സുമേഷിനെയാണ് കടയ്ക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 40 വയസായിരുന്നു. രാത്രി വൈകിയും വീട്ടിലെത്താതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് സുമേഷിനെ കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെതതിയത്. പാലാ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.സുമേഷിന് സാമ്പത്തികബാധ്യതകള്‍ ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.
0 Comments