Breaking...

9/recent/ticker-posts

Header Ads Widget

പാലാ അല്‍ഫോന്‍സാ കോളേജിലെ വിദ്യാര്‍ത്ഥികള്‍ രക്തദാനം നടത്തി



വനിതാ ദിനാചരണത്തോടനുബന്ധിച്ച് പാലാ അല്‍ഫോന്‍സാ കോളേജിലെ വിദ്യാര്‍ത്ഥികള്‍ രക്തദാനം നടത്തി. കോളേജ് എന്‍എസ് യൂണിറ്റിന്റെയും, സുവോളജി ഡിപ്പാര്‍ട്ട്‌മെന്റിന്റേയും നേതൃത്വത്തല്‍ പാലാ ബ്ലഡ് ഫോറത്തിന്റേയും സഹകരണത്തോടെയാണ് രക്തദാന ക്യാമ്പ് നടന്നത്. പാലാ ഡിവൈഎസ്പി ഷാജു ജോസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ സിസ്റ്റര്‍ റെജീനാമ്മ ജോസഫ് ആദ്യ രക്തദാനം നടത്തി വിദ്യാര്‍ത്ഥിനികള്‍ക്ക് മാതൃകയായി. ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം, ഫാ. ജോസ് ജോസഫ്, ഡോ സിസ്റ്റര്‍ മഞ്ജു എലിസബത്ത് കുരുവിള, ഡോ. സിമിമോള്‍ സെബാസ്റ്റിയന്‍, സി. ആലീസ് ഔസേപ്പുപറമ്പില്‍, മേഘ വിന്‍സെന്റ് തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments