Breaking...

9/recent/ticker-posts

Header Ads Widget

സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.



കോതനല്ലൂര്‍ ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോതനല്ലൂര്‍  ഇമ്മാനുവല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റേയും, കോട്ടയം എസ്.എച്ച് മെഡിക്കല്‍ സെന്ററിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ലയണ്‍സ് ക്ലബ് പ്രസിഡണ്ട് ജോമോന്‍ പി കുര്യാക്കോസ് അധ്യക്ഷനായിരുന്നു. ജില്ലാ കോര്‍ഡിനേറ്റര്‍ സിബി മാത്യു, പ്രിന്‍സിപ്പല്‍ അഡൈ്വസര്‍ ആന്റണി കുര്യാക്കോസ്, റീജിയണല്‍ ചെയര്‍മാന്‍ ജോയി ഗര്‍വാസീസ്, സോണ്‍  ചെയര്‍മാന്‍ തോമസ് വെള്ളാമറ്റം, ജിബി നേടിയകാല, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കുര്യാക്കോസ്, എന്‍.എസ്.എസ് കോര്‍ഡിനേറ്റര്‍ വര്‍ഗീസ്, ബ്ലഡ് ഫോറം പ്രസിഡണ്ട് ഷിബു തെക്കേമറ്റം തുടങ്ങിയവര്‍ നേതൃത്വം നല്‍കി




Post a Comment

0 Comments