ബസ് ചാര്‍ജ്ജ് വര്‍ധന ആവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകള്‍ വ്യാഴാഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തും. മിനിമം ചാര്‍ജ്ജ് 12 രൂപയാക്കുക, കിലോമീറ്റര്‍ യാത്രാ നിരക്ക് 1 രൂപ 10 പൈസയായി ഉയര്‍ത്തുക, വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്ക് വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. കോവിഡ് നിയന്ത്രണങ്ങളും, ഇന്ധന വിലവര്‍ധനയും മൂലം തകര്‍ച്ചയിലായ ബസ് വ്യവസായത്തിന് ചാര്‍ജ്ജ് വര്‍ധനയില്ലാതെ മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് ബസ് ഉടമ സംയുക്ത സമരസമിതി നേതാക്കള്‍ പറഞ്ഞു.


.jpg)


0 Comments