ദുരന്തമുഖങ്ങളില്‍ മനുഷ്യന്‍ രാഷ്ട്രീയ വേര്‍തിരിവിനപ്പുറം, കരുതലിന്റെയും സ്‌നേഹത്തിന്റെയും കരസ്പര്‍ശമാകണമെന്ന് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. കൂട്ടിക്കല്‍ ദുരന്തമുഖത്ത് കണ്ട കാഴ്ചകള്‍ കരള്‍ പിളര്‍ക്കുന്നതാണെന്നും സര്‍ക്കാരും, സമൂഹവും കൈകോര്‍ത്ത് പുതിയ കൂട്ടിക്കല്‍ നിര്‍മ്മിക്കാനുള്ള തീവ്രശ്രമത്തിലാണ് എന്നും അദ്ദേഹം പറഞ്ഞു. ഏറ്റുമാനൂര്‍ നഗരസഭ, കുടുംബശ്രീ, സിഡിഎസ് യൂണിറ്റുകള്‍ സമാഹരിച്ച കൂട്ടിക്കല്‍ ദുരിതാശ്വാസ സ്‌നേഹനിധിയായ ഏഴര ലക്ഷം രൂപ കൂട്ടിക്കല്‍ പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി സംസാരിക്കുകയായിരുന്നു മന്ത്രി. .
0 Comments