കൂടല്ലൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തിയതായി മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു. ഇവിടെ അടിസ്ഥാനസൗകര്യം ഒരുക്കുന്നതിന് ആരോഗ്യവകുപ്പിന്റെ വാര്‍ഷികപദ്ധതിയില്‍ പെടുത്തി 35 ലക്ഷം രൂപ അനുവദിച്ചു. കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എംഎല്‍എ മന്ത്രി വീണ ജോര്‍ജിന് നിവേദനം നല്‍കിയിരുന്നു. സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് വിനിയോഗിച്ച് നടപ്പാക്കുന്ന 3 കോടി രൂപയുടെ കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് കൂടുതലായി വരുന്ന തുക എംഎല്‍എ ഫണ്ടില്‍ നിന്ന് അനുവദിക്കുന്നതിന് നേരത്തെ തീരുമാനമെടുത്തിരുന്നു. ആശുപത്രി വികസന യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കുമെന്നും മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു.
0 Comments