ഇന്ത്യന്‍ ദന്തല്‍ അസോസിയേഷന്‍ പാലാ ബ്രാഞ്ച് ആഭിമുഖ്യത്തില്‍ ദന്തദിന ആഘോഷം പാലാ മരിയസദനത്തില്‍ വച്ച് സംഘടിപ്പിച്ചു. അസോസിയേഷന്‍ പാലാ ബ്രാഞ്ച് പ്രസിഡന്റ് ഡോക്ടര്‍.ഇട്ടിയവിരാ ബാബു അധ്യക്ഷത വഹിച്ച ചടങ്ങില്‍ പാലാ നഗരസഭ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പില്‍, ഡോക്ടര്‍ ജോര്‍ജ് ആന്റണി, മരിയസദനം ഡയറക്ടര്‍ സന്തോഷ് ജോസഫ്, ഡോക്ടര്‍ മാത്യു ജെയിംസ് , ഡോക്ടര്‍ ജിയോ ടോം ചാള്‍സ് എന്നിവര്‍ ആശംസകള്‍ ആര്‍പ്പിച്ചു. മരിയസദനത്തില്‍ പ്രവര്‍ത്തിക്കുന്ന ദന്തല്‍ ക്ലിനിക്കിന്റെ അറ്റകുറ്റപ്പണികള്‍ സൗജന്യമായി ചെയ്തുവരുന്ന എം കെ ഷാജിയെ ആന്റോ ജോസ് പടിഞ്ഞാറേക്കര പൊന്നാട അണിയിച്ച് ഉപഹാരം നല്‍കി ആദരിച്ചു. മരിയ സദനത്തിലെ അന്തേവാസികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ്സും ട്രീറ്റ്‌മെന്റ് ക്യാമ്പും തുടര്‍ന്ന് നടന്നു.
0 Comments