ആധാരം എഴുത്ത് അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി ബുധനാഴ്ച പണിമുടക്കി. ക്ഷേമനിധി ബോര്‍ഡ് പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രിയില്‍ നിക്ഷിപ്തമാക്കുക, ക്ഷേമനിധി ആനുകൂല്യങ്ങളും പെന്‍ഷനും വര്‍ധിപ്പിക്കുക, അശാസ്ത്രീയമായ അണ്ടര്‍ വാല്യുവേഷന്‍ നടപടികള്‍ അവസാനിപ്പിക്കുക തുടങ്ങി നിരവധി ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. കിടങ്ങൂരില്‍ ഓപ്പണ്‍ സ്റ്റേജില്‍ നടന്ന സത്യാഗ്രഹസമരം ജില്ലാ പഞ്ചായത്ത് അംഗം ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഗംഗാധരകൈമള്‍, സെക്രട്ടറി സുമ ചന്ദ്രന്‍, പി.ജി സുരേഷ്, രശ്മി രാജേഷ്, ബിജു ജി, കെ.വി ചന്ദ്രന്‍, ഗീത സുരേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.
0 Comments