ഇടമുള കുളങ്ങരക്കാവ് ഭഗവതി ക്ഷേത്രത്തിലെ മീനപ്പൂര മഹോത്സവം മാര്‍ച്ച് 16, 17, 18 തീയതികളില്‍ നടക്കും. ക്ഷേത്രം തന്ത്രി അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാടിന്റേയും, മേല്‍ശാന്തി ഹരീഷ് കെ പോറ്റിയുടേയും മുഖ്യ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്. മാര്‍ച്ച് 17ന് മീനപ്പൂരത്തോടനുബന്ധിച്ച് നവകാഭിഷേകം, സര്‍പ്പ പൂജ, താലപ്പൊലി എന്നിവ നടക്കും. സ്വാമി അയ്യപ്പദാസിന്റെ പ്രഭാഷണം, മഹാപ്രസാദമൂട്ട്, തായമ്പക, നൃത്തനാടകം എന്നിവയും നടക്കും. മാര്‍ച്ച് 18ന് മൂന്നാം ഉത്സവദിനത്തില്‍ ഓട്ടന്‍തുള്ളല്‍, മഹാപ്രസാദമൂട്ട്, തിരുവാതിര, ഭജന്‍സ് എന്നിവ നടക്കും.




0 Comments