ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായ സംഭവത്തിലും, അഗ്നിബാധയുണ്ടപ്പോഴും ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങളാണ് ക്ഷേത്രോപദേശക സമിതിയുടെ ഭാഗത്തു നിന്നുമുണ്ടായതെന്ന് സെക്രട്ടറി കെ.എന്‍ ശ്രീകുമാര്‍ പറഞ്ഞു. ക്ഷേത്രവുമായി ബന്ധപ്പെട്ട് നടപ്പാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ ദേവസ്വം ബോര്‍ഡ് അധികൃതരുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രോപദേശക സമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ അസ്വസ്ഥതയുള്ളവരാണ് സമിതിക്കെതിരെയുള്ള വിജിലന്‍സ് റിപ്പോര്‍ട്ടിന് കാരണക്കാരെന്നും ശ്രീകുമാര്‍ പറഞ്ഞു. ക്ഷേത്ര സ്വത്തുക്കളുടെ സംരക്ഷണത്തിനും, പൂജാദി കാര്യങ്ങള്‍ കൃത്യമായി നടക്കുന്നതിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് ക്ഷേത്രോപദേശക സമിതിയുടെ ഭാഗത്തു നിന്നുമുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.


.jpg)


0 Comments