Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ ശ്രീബലി എഴുന്നള്ളിപ്പ് നടന്നു



ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ രണ്ടാം തിരുവുത്സവ ദിനമായ വെള്ളിയാഴ്ച രാവിലെ ശ്രീബലി എഴുന്നള്ളിപ്പ് നടന്നു. ഗജരാജന്‍ മുല്ലയ്ക്കല്‍ ബാലകൃഷ്ണന്‍ ഏറ്റുമാനൂരപ്പന്റെ തിടമ്പേറ്റി. രണ്ടാം ഉല്‍സവദിവസം മുതല്‍ ഉല്‍സവബലിയ്ക്കും തുടക്കമായി. ഉച്ചയ്ക്ക് ഒരു മണിയോടെ നടന്ന ഉല്‍സവ ബലി ദര്‍ശനത്തിന് നിരവധി ഭക്തരെത്തി. കാഴ്ചശ്രീബലി, വേല, സേവ, കൊടിക്കീഴില്‍ വിളക്ക് തുടങ്ങിയ ചടങ്ങുകളും നടന്നു. മൂന്നാം ഉല്‍സവ ദിവസമായ ശനിയാഴ്ച മുതല്‍ തിരുവരങ്ങില്‍ കളിവിളക്ക് തെളിയും. രാത്രി 9ന് നളചരിതം മൂന്നാം ദിവസം കഥകളി അരങ്ങേറും.




Post a Comment

0 Comments