ഗര്‍ഭിണിയായ ആടിനെ വെട്ടിക്കൊന്ന് ഇറച്ചിയാക്കി വില്‍പ്പന നടത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. കുടക്കച്ചിറ വരകപ്പള്ളില്‍ സരോജിനിയുടെ ആടിനെയാണ് അയല്‍വാസിയായ കിഴക്കേച്ചേനാല്‍ വീട്ടില്‍ സാജു ജോസഫ് മോഷ്ടിച്ചെടുത്ത് വെട്ടിക്കൊന്നത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. സരോജിനിയുടെ പരാതിയെതുടര്‍ന്ന് പാലാ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സരോജിനിയുടെ 2 ആടുകള്‍ ഇതിനു മുന്‍പും മോഷണം പോയിട്ടുള്ളതായി പോലീസ് പറഞ്ഞു.




0 Comments