Breaking...

9/recent/ticker-posts

Header Ads Widget

ജലദിനാഘോഷം സംഘടിപ്പിച്ചു



മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിന്റെയും അര്‍ച്ചന വിമന്‍സ് സെന്ററിന്റെയും വാട്ടര്‍ അതോറിറ്റിയുടെയും നേതൃത്വത്തില്‍ ജലദിനാഘോഷം സംഘടിപ്പിച്ചു. മാഞ്ഞൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വാട്ടര്‍ അതോറിറ്റി എക്‌സി. എന്‍ജിനീയര്‍ എന്‍.ഐ കുര്യാക്കോസ് , ഐഎസ്എ പ്ലാറ്റ്‌ഫോം സംസ്ഥാന ചെയര്‍മാന്‍ ഡാന്റീസ് കൂനാനിക്കല്‍, അര്‍ച്ചന വിമന്‍സ് സെന്റര്‍ ഡയറക്ടര്‍ ത്രേസ്യാമ്മ മാത്യു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു കൊണ്ടൂക്കാല, ബ്ലോക്ക് പഞ്ചായത്ത് അംഗം ആശ ജോബി തുടങ്ങിയവര്‍ പ്രസംഗിച്ചു. പോള്‍സണ്‍ കൊട്ടരത്തില്‍, പികെ ജയശ്രീ, സൗമ്യ സജീവ് തുടങ്ങിയവര്‍ നേതൃത്വം നല്കി.




Post a Comment

0 Comments