കിടങ്ങൂരില്‍ പാടശേഖരവും, കൈത്തോടും മണ്ണിട്ട് നികത്തുന്നതിനെതിരെ കെഎസ്‌കെടിയു-വിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടത്തി. കിടങ്ങൂര്‍ ഹൈവേയില്‍ പോലീസ് സ്‌റ്റേഷന് എതിര്‍വശത്തായാണ് 1 ഏക്കറോളം സ്ഥലം മണ്ണിട്ട് നികത്താനുള്ള ശ്രമം നടന്നത്. പ്രതിഷേധ സമരം കെഎസ്‌കെടിയു ഏരിയ സെക്രട്ടറി പി.കെ ഓമനക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി റ്റി.വി കുഞ്ഞുമോന്‍ അദ്ധ്യക്ഷനായിരുന്നു. ഇ.എം ബിനു, പി.ജെ അനിരുദ്ധന്‍, പി.റ്റി മനോജ്, സുനി ബിജു, പി.കെ ഗോപി കെ.എം ജോസഫ്, കെ.എസ് ജയന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




0 Comments