പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ശല്യം ചെയ്യുകയും കടന്നു പിടിക്കുകയും ചെയ്തയാളെ കിടങ്ങൂര്‍ എസ്.എച്ച്.ഒ കെ.ആര്‍ ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. തൊടുപുഴ കോലാനി സ്വദേശി ശ്രീനിവാസന്‍ എന്ന 57-കാരനാണ് അറസ്റ്റിലായത്. ലോട്ടറി വില്‍പ്പനക്കാരനായ പ്രതി സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടിയെ വഴിയില്‍ തടഞ്ഞു നിര്‍ത്തിയാണ് ശല്യപ്പെടുത്തിയത്. ആണ്ടൂര്‍ക്കവല-ഇല്ലിക്കല്‍താഴെ റോഡില്‍ വച്ചായിരുന്നു സംഭവം.





0 Comments