തൃക്കിടങ്ങൂരപ്പന്റെ തിരുവുത്സവത്തിന് ദൃശ്യവിസ്മയമൊരുക്കി 9-ാം ഉത്സവത്തിന് പൂര പ്രപഞ്ചം അരങ്ങേറും. രാത്രി 7.30ന് നടക്കുന്ന പൂര പ്രപഞ്ചത്തില്‍ 7 ഗജവീരന്മാര്‍ അണി നിരക്കും.മംഗലാംകുന്ന് അയ്യപ്പന്‍, ഈരാറ്റുപേട്ട അയ്യപ്പന്‍, നായരമ്പലം രാജശേഖരന്‍ തുടങ്ങിയ ഗജവീരന്മാരാണ് 9-ാം ഉത്സവത്തിന് കിടങ്ങൂരിലെത്തുന്നത്. ആനപ്രേമി സംഘത്തിന്റെ നേതൃത്വത്തില്‍ മാന്താടി ജംഗ്ഷനില്‍ നിന്നും ഗജവീരന്മാരെ ക്ഷേത്രത്തിലേക്ക് സ്വീകരിച്ചാനയിക്കും. തൃശ്ശൂര്‍ പാറമേക്കാവ് ദേവസ്വത്തിന്റെ കുടമാറ്റം പൂരപ്രഞ്ചത്തില്‍ വിസ്മയ കാഴ്ചകളൊരുക്കും. ചേരാനെല്ലൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ പ്രമാണത്തില്‍ 101 കലാകാരന്‍മാര്‍ മേള പ്രപഞ്ചമൊരുക്കും.




0 Comments