കിടങ്ങൂര്‍ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ രണ്ടാം ഉല്‍സവ ദിവസമായ ബുധനാഴ്ച ഉല്‍സവബലി ദര്‍ശനം നടന്നു. 10 30 മുതല്‍ ആരംഭിച്ച ഉല്‍സവ ബലി ചടങ്ങുകളിലും ഉല്‍സവബലി ദര്‍ശനത്തിലും നിരവധി ഭക്തര്‍ പങ്കെടുത്തു. വൈകിട്ട് ദീപാരാധന, കൊടിക്കീഴില്‍ വിളക്ക് തുടങ്ങിയ ചടങ്ങുകളാണ് നടന്നത്. കലാവേദിയില്‍ ഭരതനാട്യം, മേജര്‍സെറ്റ് കഥകളി എന്നിവയുമാണ് നടക്കുന്നത്.
0 Comments