Breaking...

9/recent/ticker-posts

Header Ads Widget

കോതനല്ലൂര്‍ ഇമ്മാനുവേല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷികാഘോഷവും, യാത്രയയപ്പ് സമ്മേളനവും



കോതനല്ലൂര്‍ ഇമ്മാനുവേല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷികാഘോഷവും, യാത്രയയപ്പ് സമ്മേളനവും മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കോവിഡ് പ്രതിസന്ധിയെ അതിജിവിച്ച വിദ്യാര്‍ത്ഥി സമൂഹം, ഭാവിയെ കരുപ്പിടിപ്പിക്കാനുള്ള വെല്ലുവിളികള്‍ ഏറ്റെടുക്കണമെന്ന് എംഎല്‍എ പറഞ്ഞു.കോതനല്ലൂര്‍ പള്ളി ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ സ്‌കൂള്‍ മാനേജര്‍ ഫാ സെബാസ്റ്റ്യന്‍ പടിക്കക്കുഴുപ്പില്‍ അദ്ധ്യക്ഷനായിരുന്നു. പാലാ രൂപത കോര്‍പ്പറേറ്റ് എജ്യുക്കേഷണനല്‍ സെക്രട്ടറി ഫാദര്‍ ബര്‍ക്കുമാന്‍സ് കുന്നുംപുറം മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മലാ ജിമ്മി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രന്‍, എസ്.എം.സി ചെയര്‍മാന്‍ ജോര്‍ജ്ജ്, പ്രിന്‍സിപ്പല്‍ കെ.വി കുര്യാക്കോസ്, ഹെഡ്മാസ്റ്റര്‍ കെ.എം തങ്കച്ചന്‍, പി.ടി.എ പ്രസിഡന്റ് സാബു തുടങ്ങിയവര്‍ പ്രസംഗിച്ചു. സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന സിസ്റ്റര്‍ ജെസിയമ്മ ജേക്കബ്, എ.എം തോമസ്, എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി.




Post a Comment

0 Comments