കോട്ടയം നഗരത്തില്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്നതില്‍ പ്രതിഷേധിച്ച് അര്‍ച്ചന വിമന്‍സ് സെന്ററിന്റേയും, അമലഗിരി ബി.കെ കോളേജ് എന്‍എസ്എസ് യൂണിറ്റിന്റേയും ആഭിമുഖ്യത്തില്‍ ഗാന്ധി സ്‌ക്വയറില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സ്ത്രീകള്‍ക്ക് സുരക്ഷിതത്വവും, സംരക്ഷണവും ഒരുക്കണമെന്ന ആഹ്വാനവുമായി നടത്തിയ പ്രതിഷേധ കൂട്ടായ്മയുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് നിര്‍മലാ ജിമ്മി നിര്‍വ്വഹിച്ചു. ജില്ല പഞ്ചായത്തംഗം ഡോ. റോസമ്മ സോണി മുഖ്യ സന്ദേശം നല്‍കി. അര്‍ച്ചന വിമന്‍സ് സെന്റര്‍ ഡയറക്ടര്‍ ത്രേസ്യാമ്മ മാത്യു അദ്ധ്യക്ഷയായിരുന്നു. അമലഗിരി ബി.കെ കോളേജ് എന്‍എസ്എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ദിയ ഫിലിപ്പ്, പി.കെ ജയശ്രീ, ജോര്‍ജ്ജ് ജേക്കബ്, അഡ്വ അനീഷ്, മെല്‍ബി ജേക്കബ്, സിസ്റ്റര്‍ റെജി അഗസ്റ്റിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വനിതകളുടെ കരാട്ടെ പ്രദര്‍ശനവും, വിദ്യാര്‍ത്ഥികളുടെ ഫ്‌ളാഷ് മോബും നടന്നു.




0 Comments