കുടിവെള്ള ഭവന നിര്‍മ്മാണ പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കി കൊഴുവനാല്‍ പഞ്ചായത്തിന്റെ 2022-23 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിള്‍ രാജിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് ബി രാജേഷാണ് ബജറ്റ് അവതരിപ്പിച്ചത്. 12 കോടി 79 ലക്ഷത്തി 94030 രൂപ വരവും, 12 കോടി 43 ലക്ഷത്തി 8100 രൂപ ചിലവും, 36 ലക്ഷത്തി 13030 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. കുടിവെള്ള പദ്ധതികള്‍ക്ക് 58.5 ലക്ഷം രൂപയും, ലൈഫ് ഭവന പദ്ധതിക്ക് 1.25 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. കൃഷി, മൃഗസംരക്ഷണം, വനിതാ ക്ഷേമം, റോഡ് നിര്‍മാണം, മാലിന്യ സംസ്‌ക്കരണം എന്നിവയ്ക്കും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.





0 Comments