Breaking...

9/recent/ticker-posts

Header Ads Widget

കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസ്സിയേഷന്‍ കോട്ടയം ജില്ലാ സമ്മേളനം



വിദ്യാഭ്യാസ മേഖലയില്‍ ഉന്നത മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു. ശാസ്ത്രീയ മുന്നേറ്റമാണ് ആവശ്യമെന്നും കുറുക്കു വഴികള്‍ വിദ്യാര്‍തിഥകളേയും, രക്ഷിതാക്കളേയും ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസ്സിയേഷന്‍ കോട്ടയം ജില്ലാ സമ്മേളനം ഏറ്റുമാനൂര്‍ വ്യാപാര ഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎല്‍എ. കെപിഎസ്ടിഎ ജില്ലാ പ്രസിഡന്റ് കെ.സി ജോണ്‍സണ്‍ അദ്ധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി പ്രദീപ്കുമാര്‍ ബി, കെ.ജി ഹരിദാസ്, പിവി ഷാജിമോന്‍, എബ്രാഹം ഫിലിപ്പ്, ബിനു സോമന്‍, സ്റ്റാന്‍ലി ജോര്‍ജ്ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments