കെ.എസ്.ഇ.ബി വര്‍ക്കേഴ്‌സ് അസോസ്സിയേഷന്‍ സി.ഐ.ടി.യു.വിന്റെ ആഭിമുഖ്യത്തില്‍ പാലാ ഡിവിഷന്‍ ഓഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. പ്രമോഷനുകളും, ആശ്രിത നിയമനങ്ങളും ഉടന്‍ നടപ്പാക്കുക, വ്യാജ പ്രചരണങ്ങള്‍ തള്ളിക്കളയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധര്‍ണ.സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. അസോസ്സിയേഷന്‍ പ്രസിഡന്റ് ബിജു കെ.ആര്‍ അദ്ധ്യക്ഷനായിരുന്നു. ബോബി തോമസ്, സി.ആര്‍ അജിത് കുമാര്‍, റ്റി.ആര്‍ വേണുഗോപാല്‍, കുര്യന്‍ സെബാസ്റ്റ്യന്‍, പ്രദീപ് സി.പി തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments