Breaking...

9/recent/ticker-posts

Header Ads Widget

കുംഭഭരണി മഹോല്‍സവത്തിന് തുടക്കമായി.



കുറിച്ചിത്താനം ശ്രീ കാര്യപ്പടവത്ത് കാവില്‍ കുംഭഭരണി മഹോല്‍സവത്തിന് തുടക്കമായി. 9 കരകളുടെ ദേശാധിപത്യമുള്ള കാരിപ്പടത്തുകാവില്‍ പ്രധാന വഴിപാടായ കലംകരിക്കല്‍ വഴിപാടിന് ആദ്യദിനത്തില്‍തന്നെ നിരവധി ഭക്തരെത്തി. ദേവീ ഭാഗവത പാരായണം, കളമെഴുത്തുപാട്ട്, ഭക്തിഗാനസുധ എന്നിവ നടന്നു. ഞായറാഴ്ച അശ്വതി സംഗീതോല്‍സവം നടക്കും. കുമ്മനം വി.ജി ഹരീന്ദ്രനാഥ് സംഗീതോല്‍സവത്തിന്റെ ഭദ്രദീപം തെളിയിക്കും. രാത്രി 9.30ന് മുടിയേറ്റ് നടക്കും. തിങ്കളാഴ്ച കുംഭഭരണി മഹോല്‍സവത്തോട് അനുബന്ധിച്ച് ശ്രീബലി എഴുന്നള്ളിപ്പ്, ഗജപൂജ , ആനയൂട്ട്, ഭരണിവിളക്ക്, ഗരുഢന്‍തൂക്കം എന്നിവ നടക്കും.




Post a Comment

0 Comments