Breaking...

9/recent/ticker-posts

Header Ads Widget

മികവ് തെളിയിച്ച സ്ഥാപനങ്ങളെയും അംഗീകാരം നേടിയ വ്യക്തികളേയും ആദരിച്ചു



മാഞ്ഞൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച സ്ഥാപനങ്ങളെയും അംഗീകാരം നേടിയ വ്യക്തികളേയും ആദരിച്ചു. കുറുപ്പന്തറ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന അനുമോദന സമ്മേളനം മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ .അധ്യക്ഷത വഹിച്ചു. ജോസ് കെ.മാണി എം.പി. മുഖ്യപ്രഭാഷണം നടത്തി. ദേശീയ ഗുണനിലവാര അവാര്‍ഡും സംസ്ഥാന കായകല്‍പ്പ പുരസ്‌കാരവും നേടിയ കുറുപ്പന്തറ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍, വി.എസ്.എസ്.സി. ഡയറക്ടര്‍ ഡോ.എസ്.ഉണ്ണികൃഷ്ണന്‍ നായര്‍, മികച്ച കൃഷി അസിസ്റ്റന്റായി തിരഞ്ഞെടുക്കപ്പെട്ട പി.എല്‍. അബ്രഹാം, ജില്ലയിലെ മൂന്നാമത്തെ മികച്ച പച്ചക്കറി കര്‍ഷകനായി തിരഞ്ഞെടുക്കെപ്പട്ട ബിജു ലൂക്കോസ് എന്നിവരെയാണ് ആദരിച്ചത്. സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മലാ ജിമ്മി, പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രന്‍, ജില്ലാ പഞ്ചായത്തംഗം ജോസ് പുത്തന്‍കാലാ, ജനപ്രതിനിധികളായ ബിജു കൊണ്ടുക്കാലാ, സുനു ജോര്‍ജ്, ലൂക്കോസ് മാക്കീല്‍, ടോമി കാറുകുളം, മഞ്ജു അനില്‍, മിനി സാബു, സാലമ്മ ജോളി, ലിസി ജോസ്, സാലിമോള്‍, ജോസഫ്, ചാക്കോ മത്തായി തുടങ്ങിയവര്‍ സംബന്ധിച്ചു.




Post a Comment

0 Comments