Breaking...

9/recent/ticker-posts

Header Ads Widget

മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് ന്റെ 2022 -2023 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു.



മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് ന്റെ 2022 -2023 വര്‍ഷത്തെ ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍ കൊണ്ടുകാലാ അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രന്‍ അധ്യക്ഷയായിരുന്നു. 26 കോടി 47 ലക്ഷത്തി 3013 രൂപ വരവും, 26 കോടി 12  ലക്ഷത്തി 9500 രൂപ ചെലവും, 34 ലക്ഷത്തി 94213 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് ആണ് വൈസ് പ്രസിഡന്റ് അവതരിപ്പിച്ചത്. കാര്‍ഷികമേഖലയ്ക്കും ഉല്‍പാദന സേവന മേഖലയ്ക്കും, ക്ഷേമ പദ്ധതികള്‍ക്കും പ്രാമുഖ്യം നല്‍കുന്നതാണ് ബജറ്റ്.  നെല്‍കൃഷിക്കും, ക്ഷീര മേഖലയ്ക്കും പ്രത്യേക പ്രാധാന്യം കല്പിച്ചിട്ടുണ്ട്. ശുചിത്വ മാലിന്യ സംസ്‌കരണം, ലൈഫ് മിഷന്‍ പദ്ധതി, കുടിവെള്ള പദ്ധതികള്‍, എന്നിവയ്‌ക്കെല്ലാം പ്രാമുഖ്യം നല്‍കിയതായി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ചു കോടി രൂപയുടെ പ്രവര്‍ത്തികള്‍ നടപ്പിലാക്കുവാനും ലക്ഷ്യമിടുന്നുണ്ട്.




Post a Comment

0 Comments