എസ്എന്‍ഡിപി യോഗം വിമോചന സമരസമിതിയുടെ ആഭിമുഖ്യത്തില്‍ സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി. അയോഗ്യരായ യോഗം ഭാരവാഹികളെ നീക്കം ചെയ്യുക, എല്ലാ യോഗ അംഗങ്ങള്‍ക്കും വോട്ടവകാശം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധസമരം. സമിതി ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. എന്‍ വി പ്രേമചന്ദ്രന്‍ അധ്യക്ഷായിരുന്നു. അഡ്വ സികെ വിദ്യാസാഗര്‍, അഡ്വ കെഎം സന്തോഷ്‌കുമാര്‍, രാജ് കുമാര്‍ ഉണ്ണി, കിളിമാനൂര്‍ ചന്ദ്രബാബു. ആര്‍ അജന്തകുമാര്‍, ശര്ത ചന്ദ്രപ്രസാദ്, ബിജു രമേശ്, തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments