ഭിന്നശേഷിക്കാര്‍ക്ക് ചലന-ശ്രവണ-കാഴ്ച സംബന്ധമായ സഹായ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിനായി പരിശോധനാ ക്യാമ്പ് കുമാരനല്ലൂര്‍ കമ്മ്യൂണിറ്റി ഹാളില്‍ നടന്നു. കേന്ദ്ര സര്‍ക്കാര്‍ സാമൂഹ്യ-ക്ഷേമ പദ്ധതിയിലൂടെയാണ് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നത്. കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ രണ്ടാം ഘട്ട പരിശോധന ക്യാമ്പിന്റെ ഉദ്ഘാടനം തോമസ് ചാഴികാടന്‍ എം.പി നിര്‍വ്വഹിച്ചു. മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും സഹായ ഉപകരണങ്ങള്‍ ലഭ്യമാക്കുമെന്ന് തോമസ് ചാഴികാടന്‍ എം.പി പറഞ്ഞു. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫസര്‍ ടോമിച്ചന്‍ ജോസഫ് അദ്ധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മലാ ജിമ്മി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം ഡോ റോസമ്മ സോണി, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments