പാലാ ഞൊണ്ടിമാക്കല്‍ കവലയില്‍ ഗര്‍ഭിണിയായ യുവതിയെ വര്‍ഷോപ്പ് ഉടമയും കൂട്ടാളികളും ആക്രമിച്ച സംഭവത്തിനെതിരെ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. പാലാ നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പില്‍ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ നീനാ ജോര്‍ജ് ചെറുവള്ളി ഉദ്ഘാടനം നിര്‍വ്വഹിച്ചു. സംഭവത്തില്‍ പ്രതികളായവര്‍ക്ക് തുടര്‍ന്ന് കെട്ടിടം വാടകയ്ക്ക് നല്‌കേണ്ടതില്ലെന്നു യോഗം തീരുമാനിച്ചു. കെട്ടിട ഉടമയ്ക്ക് ഞൊണ്ടിമാക്കല്‍ നിവാസികളുടെ പിന്തുണയും വാഗ്ദാനം ചെയ്തു. പ്രതികളെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയെ യോഗം അഭിനന്ദിച്ചു. അഡ്വ. എ എസ് തോമസ്, മാര്‍ട്ടിന്‍ , ആര്‍ അജി, ശുഭ സുന്ദര്‍രാജ്, സിബി ജോസഫ്, ഒ എം ജോസഫ്, ജിബിന്‍ മൂഴിപ്ലാക്കല്‍, സന്തോഷ് പുളിക്കല്‍, ആര്‍.വി തോമസ്, കൗണ്‍സിലര്‍മാരായ മായാ രാഹുല്‍, ലിസിക്കുട്ടി മാത്യു, ആനി ബിജോയി, സലിന്‍ റ്റി ആര്‍ ,പി എന്‍ പ്രമോദ്, ജിന്റോ വാകാനിപറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments