ഭഗവതി ക്ഷേത്രങ്ങളില്‍ ദേവീപ്രീതിയ്ക്കായി നടത്തുന്ന പ്രധാന അനുഷ്ടാന കലകളിലൊന്നാണ് മുടിയേറ്റ്. കാളിയും ദാരികനും തമ്മിലുള്ള യുദ്ധവും ദാരികവധവുമാണ് മുടിയേറ്റില്‍ അവതരിപ്പിക്കുന്നത്. യുണെസ്‌കോയുടെ പൈതൃക കലകളിലൊന്നായി അംഗീകരിക്കപ്പെട്ടിട്ടുള്ള മുടിയേറ്റ് കാണാന്‍ നിരവധി ആളുകളാണ് ക്ഷേത്രാങ്കണങ്ങളിലെത്തുന്നത്.
0 Comments