പാലായിലെ മുന്‍ കായിക താരമായിരുന്ന പാട്ടത്തില്‍പ്പറമ്പില്‍ രാജന് ജനമൈത്രി പോലീസും, ബ്രില്യന്റ് സ്റ്റഡി സെന്ററും ചേര്‍ന്ന് നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ കട്ടിള വയ്പ് നടത്തി. ശാരീരിക ക്ഷമത നഷ്ടപ്പെട്ട രാജന്‍ അസുഖ ബാധിതനായ മകനൊപ്പം വാടക വീട്ടിലാണ് താമസിച്ചിരുന്നത്. രാജന്റെ ദുരവസ്ഥ മനസിലാക്കിയ ജനമൈത്രി ജനസമിതിയാണ് വീട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ചെറിയാന്‍ സി കാപ്പനും, കുടംബവും നല്‍കിയ സ്ഥലത്താണ് വീട് നിര്‍മിക്കുന്നത്. പാലാ എസ്.ഐ എം.ഡി അഭിലാഷ്, എസ്.ഐ ഷാജി സെബാസ്റ്റ്യന്‍, പി.ആര്‍.ഒ രാജീവ്, ഷാജിമോന്‍ എ.ടി, ബീറ്റ് ഓഫീസര്‍ സുദേവ്, ടോമി കുറ്റിയാങ്കല്‍, സന്തോഷ് മരിയസദനം, സൂരജ്, സന്മനസ് ജോര്‍ജ്ജ്, ബൈജു കൊല്ലം പറമ്പില്‍, ഷിബു തെക്കേമറ്റം തുടങ്ങിയവര്‍ പ്രസംഗിച്ചു.




0 Comments