പാലാ സെന്റ്‌തോമസ് കോളേജ് ഡിപ്പാര്‍റ്റ്‌മെന്റ് ഓഫ് വൊക്കേഷണല്‍ എഡ്യുക്കേഷന്റെ ആഭിമുഖ്യത്തില്‍ ട്രയോവോക് ഫെസ്റ്റ് സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ റവ ഡോ. ജയിംസ് ജോണ്‍ മംഗലത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ ഡോ. സണ്ണി കുര്യാക്കോസ് അദ്ധ്യക്ഷനായിരുന്നു. ബര്‍സാര്‍ ഫാ. മാത്യു ആലപ്പാട്ടുമേടയില്‍, ഡോ. തോമസ് മാത്യു, എം.എസ് ജയപ്രസാദ്, ഡോ. ലിനി എം ആലപ്പാട്ട്, തുടങ്ങിയവര്‍ പ്രസംഗിച്ചു. സസ്റ്റൈനബിള്‍ അഗ്രികള്‍ച്ചര്‍, ഫുഡ് പ്രോസസ്സിംഗ് ടെക്‌നോളജി, പ്രിന്റിംഗ് ടെക്‌നോളജി, എന്നിവയുമായി ബന്ധപ്പെട്ട പ്രദര്‍ശനങ്ങളും, നിര്‍മിതികളും മത്സരങ്ങളുമാണ് ഫെസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നത്. നാഷണല്‍ സ്‌കില്‍ ക്വാളിഫിക്കേഷന്‍ ഫ്രെയിം വര്‍ക്കുമായി ബന്ധപ്പെട്ട് സെന്റ്‌തോമസ് കോളേജില്‍ നടത്തുന്ന വൊക്കേഷണല്‍ ഡിഗ്രി കോഴ്‌സുകളിലെ വിദ്യാര്‍ത്ഥികളാണ് വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഒരുക്കിയത്.





0 Comments