വനിതാ ദിനാചരണത്തിന്റെ ഭാഗമായി പാലാ ഹെഡ് പോസ്‌റ്റോഫീസില്‍ വനിതാ ദിനാഘോഷവും, വനിതാ തപാല്‍മേളയും നടന്നു. അംബിക ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. 40 വര്‍ഷമായി പാലാ ടൗണില്‍ വ്യാപാര സ്ഥാപനം നടത്തുന്ന സാലി ജോണിനെ ആദരിച്ചു. പോസ്റ്റ്മാസ്റ്റര്‍ വി.ആര്‍ ശോഭന അദ്ധ്യക്ഷയായിരുന്നു. അപര്‍ണ രാജ്‌നാഥ്, അഞ്ജന വിജയന്‍, സ്മിത സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തപാല്‍ വകുപ്പിന്റെ വിവിധ സേവനങ്ങള്‍ വനിതകള്‍ക്കായി ലഭ്യമാക്കിക്കൊണ്ടാണ് വനിതാ തപാല്‍മേള സംഘടിപ്പിച്ചിരിക്കുന്നത്.
0 Comments