ലോകക്ഷയരോഗ ദിനാചരണത്തോട് അനുബന്ധിച്ച് ബോധവല്കരണ സെമിനാറും സന്ദേശറാലിയും ഏറ്റുമാനൂരില്‍ നടന്നു. ഏറ്റുമാനൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നഗരസഭയുടെയും കോട്ടയം നഴ്‌സിംഗ് കോളേജിന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. മെഡിക്കല്‍ ഓഫീസര്‍ ഡോ അരുണ്‍ സന്ദേശം നല്കി. നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ ഉഷ, ഡോ.അജിത്ത്, പി.വി ഗായത്രി, ബീന, നഴ്‌സിംഗ് വിദ്യാര്‍ത്ഥികളായ അഖില, ജാസ്മിന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുഗതന്‍, ജെഎച്ച്‌ഐ അനില്‍കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. ക്ഷയരോഗത്തെ കുറിച്ചുള്ള ബോധവല്കരണ സന്ദേശവുമായി വിദ്യാര്‍ത്ഥികള്‍ തെരുവുനാടകവും അവതരിപ്പിച്ചു.


.jpg)


0 Comments