Breaking...

9/recent/ticker-posts

Header Ads Widget

ശബരിമല ശ്രീ ധര്‍മ ശാസ്താ ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ക്ക് കൊടിയേറി



ശബരിമല ശ്രീ ധര്‍മ ശാസ്താ ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ക്ക് കൊടിയേറി. രാവിലെ 10 മണിക്ക് കൊടിക്കൂറ പൂജയ്ക്കും, കൊടിമര പൂജയ്ക്കും ശേഷമാണ് കൊടിയേറ്റ് ചടങ്ങുകള്‍ നടന്നത്. 10.30നും, 11.30നും മദ്ധ്യേയുള്ള മുഹൂര്‍ത്തത്തില്‍ കൊടിയേറ്റ് കര്‍മം തന്ത്രി മഹേഷ് മോഹനരുടെ മുഖ്യ കാര്‍മികത്വത്തില്‍ നടന്നു. കൊടിയേറ്റിനു ശേഷം കൊടിമര ചുവട്ടില്‍ ദീപാരാധന നടന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ കെ അനന്തഗോപന്‍, ബോര്‍ഡംഗം അഡ്വ മനോജ് ചരളയില്‍, ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ കൃഷ്ണകുമാര്‍ വാര്യര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ സുനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments