Breaking...

9/recent/ticker-posts

Header Ads Widget

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റിനെ പുറത്താക്കണമെന്ന് കേരള സ്റ്റേറ്റ് വോളിബോള്‍ അസോസ്സിയേഷന്‍



കേരളത്തിലെ കായിക മേഖലയെ തകര്‍ക്കുന്ന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റിനെ പുറത്താക്കണമെന്ന് കേരള സ്റ്റേറ്റ് വോളിബോള്‍ അസോസ്സിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സ്വകാര്യ കായിക അക്കാദമികള്‍ നടത്തുന്നവരെ സര്‍ക്കാര്‍ ഔദ്യോഗിക പദവികളില്‍ ഇരുത്തരുത് എന്ന നിയമം മറച്ചുവച്ചുകൊണ്ടാണ് മേഴ്‌സി കുട്ടന്‍ കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായി തുടരുന്നതെന്നും അസോസ്സിയേഷന്‍ ആരോപിച്ചു. നിലവിലില്ലാത്ത അക്കാദമിയുടെ പേരില്‍ ഒരുകോടി 19 ലക്ഷത്തി എണ്‍പതിനായിരം രൂപയാണ് പ്രസിഡന്റ് തട്ടിയെടുത്തിരിക്കുന്നതെന്നും അസോസ്സിയേഷന്‍ ആരോപിച്ചു.  ധാര്‍ഷ്ട്യത്തോടെ  പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്‌സി കുട്ടനെ പുറത്താക്കണമെന്നും അസോസ്സിയേഷന്‍ ഭാരവാഹികളായ പ്രൊഫസര്‍ നാലകത്ത് ബഷീര്‍, ചാര്‍ലി ജേക്കബ്, ബാബു പാലാട്ട് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.




Post a Comment

0 Comments