Breaking...

9/recent/ticker-posts

Header Ads Widget

പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു



വനിതാ ദിനാചരണത്തോടനുബന്ധിച്ച് മരങ്ങാട്ടുപള്ളി ഗ്രാമപഞ്ചായത്തിന്റേയും, ലേബര്‍ ഇന്‍ഡ്യാ കോളേജിന്റേയും, കുടുംബശ്രീയുടേയും ആഭിമുഖ്യത്തില്‍  പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. മരങ്ങാട്ടുപള്ളി പഞ്ചായത്ത് എസ്.സി കമ്മ്യൂണിറ്റി ഹാളില്‍ ദിനാചരണ പരിപാടികളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവേല്‍ നിര്‍വ്വഹിച്ചു. ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഉഷാ രാജു അദ്ധ്യക്ഷയായിരുന്നു. സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ തുളസിദാസ്, ജോസഫ് ജോസഫ്, ലേബര്‍ ഇന്‍ഡ്യാ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ലൈസണ്‍ വര്‍ഗീസ്, വിവിധ ഗ്രാമപഞ്ചായത്തംഗങ്ങള്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഉഷാ ഹരിദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. പേപ്പര്‍ ബാഗ് നിര്‍മാണ പരിശീലനത്തിന് നീരജ ഡി.ബി, മുഫ്‌സിനാ നവാസ്, ഡോണ റോസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments