രാജ്യാന്തര വനിതാ ദിനത്തോട് അനുബന്ധിച്ച് കോട്ടയം പ്രസ് ക്ലബ്ബില്‍ വനിതാ മാധ്യമ പ്രവര്‍ത്തക കൂട്ടായ്മ സംഘടിപ്പിച്ചു. ജില്ലാ കളക്ടര്‍ ഡോ പികെ ജയശ്രീ ഉദ്ഘാടനം ചെയ്തു. ലംഗസമത്വമല്ല ലിംഗനിഷ്പക്ഷ്തയാണ് ആവശ്യമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. വനിതകള്‍ക്ക് പല മേഖലകളും അപ്രാപ്യമാണെന്ന മുന്‍വിധി തകര്‍ക്കപ്പെടണമെന്നും ജനാധിപത്യസംവിധാനത്തില്‍ കൂടുതല്‍ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും അവര്‍ പറഞ്ഞു. പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് സുമി സുലൈമാന്‍ അധ്യക്ഷത വഹിച്ചു. ശ്രീകല ടി മേനോന്‍, എസ് രാജശ്രീ, അഞ്ജു ജെ അച്ചാമ്മ, സേറ ലക്ഷ്മി എന്നിവര്‍ സംബന്ധിച്ചു.
0 Comments