വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്രീന്‍വില്ല പദ്ധതിയുടെ ഭാഗമായി കടപ്ലാമറ്റം പഞ്ചായത്തില്‍ നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനം വ്യാഴാഴ്ച നടക്കും. ആദ്യഘട്ടത്തില്‍ 8 വീടുകളുടെ താക്കോല്‍ ദാനമാണ് നടക്കുന്നത്. മന്ത്രി ജി.ആര്‍ അനില്‍ താക്കോല്‍ദാനം നിര്‍വ്വഹിക്കും. പദ്ധതിക്കായി ഒരേക്കറിലധികം സ്ഥലം വിട്ടു നല്‍കിയ ഡബ്ലു.എം.സി. ഗ്ലോബല്‍ ചെയര്‍മാന്‍ ജോണി കുരുവിള പടിക്കമ്യാലില്‍ മന്ത്രിയില്‍ നിന്നും താക്കോല്‍ ഏറ്റുവാങ്ങും. ഡബ്ലു.എം.സി. ഗ്ലോബല്‍ ഗ്രീന്‍വില്ല ഓഫീസ് ഉദ്ഘാടനം മോന്‍സ് ജോസഫ് എം.എല്‍.എ നിര്‍വ്വഹിക്കും. തോമസ് ചാഴികാടന്‍ എം.പി മുഖ്യ പ്രഭാഷണം നടത്തും. ആന്‍ഡ്രൂ പാപ്പച്ചന്‍, ഐസക് ജോണ്‍, ഡോ. എ.വി അനൂപ്, എ.എസ് ജോസ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും. ഡബ്ലു.എം.സി. ഗ്ലോബല്‍ പ്രസിഡന്റ് റ്റി.പി വിജയന്‍ ചടങ്ങില്‍ അദ്ധ്യക്ഷനായിരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ജോണി കുരുവിള പടിക്കമ്യാലില്‍, വി.ജെ ജോര്‍ജ്ജ് കുളങ്ങര, അഡ്വ ശിവന്‍ മഠത്തില്‍, വി.എം അബ്ദുള്ള ഖാന്‍, അഡ്വ. സന്തോഷ് മണര്‍കാട് തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments